സിപിഎമ്മിന്റെ അന്തകനായി പി ശശി പ്രവർത്തിക്കുന്നുവെന്നാരോപിച്ച് വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങൾക്കെതിരെ നിയമനടപടിയുമായി പി ശശി. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി ശശി വക്കീൽ നോട്ടീസ് അയച്ചു.
അഡ്വ. കെ വിശ്വൻ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
തന്റെ സൽപ്പേരിന് കളങ്കം വരുത്തുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പരാമർശങ്ങൾ തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
നേരത്തെ മാധ്യമങ്ങളോട് സംസാരിക്കവെ വെള്ളാപ്പള്ളി നടേശൻ പി ശശിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്. പി ശശിയുടെ ധാർഷ്ട്യം ഏവർക്കും അറിയാവുന്നതാണെന്നും, അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ പാർട്ടിയിൽ ഒരു പാരലൽ ഭരണം അദ്ദേഹം നടത്തിയെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.
കൂടാതെ, പൊലീസിനെ ഉൾപ്പെടെ ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു. ഈ പ്രസ്താവനകൾക്കെതിരെയാണ് ഇപ്പോൾ നിയമപരമായ നടപടികളിലേക്ക് കടക്കാൻ പി ശശി തീരുമാനിച്ചിരിക്കുന്നത്.
വക്കീൽ നോട്ടീസിലൂടെ ആവശ്യപ്പെട്ട കാര്യങ്ങൾ പാലിക്കാത്ത പക്ഷം തുടർനിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

