ഗ്രൂപ്പ് എച്ചിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കേപ് വെർഡെ അട്ടിമറി വിജയം കുറിച്ചു. മികച്ച പ്രതിരോധം കാഴ്ചവെച്ചാണ് കേപ് വെർഡെ സ്പെയിനിന്റെ മുന്നേറ്റങ്ങളെ തടഞ്ഞത്.
മത്സരത്തിലുടനീളം തന്ത്രപരമായ പ്രതിരോധം കെട്ടിപ്പടുത്ത കേപ് വെർഡെ സ്പാനിഷ് പടയുടെ നീക്കങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചു. ആദ്യ പകുതിയിൽ തന്നെ സ്പെയിൻ താളം കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടു.
കേപ് വെർഡെ ഗോൾമുഖത്തേക്ക് സ്പെയിൻ നടത്തിയ പല മുന്നേറ്റങ്ങളും ഗോൾകീപ്പർ വൊസിഞ്ഞയുടെ മികച്ച സേവുകളിലൂടെ വിഫലമായി. ഫെറാൻ ടോറസ്, ഗാവി എന്നിവർക്ക് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല.
രണ്ടാം പകുതിയിൽ ലമീൻ യമാൽ കളത്തിലിറങ്ങിയെങ്കിലും സ്കോർ ബോർഡിൽ മാറ്റം വരുത്താൻ ടീമിനായില്ല. ഈ ലോകകപ്പിലെ കിരീട
സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നായിരുന്നു സ്പെയിൻ. എന്നാൽ മുന്നേറ്റനിരയിൽ ഒയർസബാലിന്റെ മങ്ങിയ പ്രകടനവും, പെഡ്രി ഉൾപ്പെടെയുള്ള മധ്യനിര താരങ്ങൾക്ക് താളം കണ്ടെത്താൻ സാധിക്കാത്തതും ടീമിന് തിരിച്ചടിയായി.
രണ്ടാം പകുതിയിൽ ഡാനി ഓൾമോ, യമാൽ, നിക്കോ വില്യംസ് എന്നിവർ കളത്തിലിറങ്ങി സ്പെയിനിന്റെ ആക്രമണത്തിന് മൂർച്ച കൂട്ടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മുഴുവൻ സമയവും പ്രതിരോധത്തിൽ ഉറച്ചുനിന്ന കേപ് വെർഡെയുടെ ഗോൾകീപ്പർ വൊസിഞ്ഞയുടെ പ്രകടനമാണ് മത്സരത്തിൽ നിർണ്ണായകമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

