ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി തടങ്കലിൽ ആക്കിയിരിക്കുകയാണെന്ന് പ്രശസ്ത നടനും രാഷ്ട്രീയ നിരീക്ഷകനുമായ പ്രകാശ് രാജ് ആരോപിച്ചു. സുപ്രീം കോടതിയിലെ നിർണായക കേസിൽ മുഖ്യ സാക്ഷിയാണ് ഗ്യാനേഷ് കുമാർ എന്നും, അദ്ദേഹത്തെ മോദി ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രകാശ് രാജ് രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്. നരേന്ദ്ര മോദിയെയും ഗ്യാനേഷ് കുമാറിനെയും നേരിട്ടുള്ള സംവാദത്തിന് അദ്ദേഹം വെല്ലുവിളിച്ചു.
ചെറുപ്പകാലത്ത് മുതലകളെ പേടിച്ചിട്ടില്ലെന്ന് അവകാശപ്പെടുന്ന നേതാവിന് ഇന്ന് പാറ്റകളെപ്പോലും പേടിയാണെന്ന് അദ്ദേഹം പരിഹസിച്ചു. രാജ്യത്തെ ഓരോ തെരുവും ഡൽഹിയിലെ ജന്തർ മന്തർ പോലെ പ്രതിഷേധ വേദിയായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രതിഷേധങ്ങളുടെ ഭാഗമായി നാളെ വൈകുന്നേരം 5 മണിക്ക് സി.പി സെൻട്രൽ പാർക്കിൽ തിരംഗ മാർച്ച് സംഘടിപ്പിക്കുമെന്ന് പ്രകാശ് രാജ് അറിയിച്ചു. മാർച്ചിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർ അവരവരുടെ സ്ഥലങ്ങളിൽ ദേശീയപതാക ഉയർത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
രാജ്യത്ത് തിരംഗ ഉയർത്തുന്നത് ഒരിക്കലും കുറ്റകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

