മലയാളചലച്ചിത്ര രംഗത്ത് ഏറെ പ്രതീക്ഷയോടെയെത്തിയ ‘ആരം’ എന്ന ത്രില്ലര് ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്ത്തകര് പുറത്തുവിട്ടു. പ്രശസ്ത താരം സൈജു കുറുപ്പിനെ നായകനാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ സെപ്റ്റംബര് 25 നാണ് തിയറ്ററുകളിൽ എത്തിയത്.
ചിത്രത്തിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്ന സിനിമാപ്രേമികൾക്ക് ആവേശം പകരുന്നതാണ് പുതിയ ഗാനത്തിന്റെ റിലീസ്. ചിത്രത്തിലെ ‘പേമാരി’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള് എഴുതിയിരിക്കുന്നത് ജോ പോള് ആണ്.
രോഹിക് ഗോപാലകൃഷ്ണന് ആണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. അതുല് നറുകര, യാസിന് നിസാര്, സയനോര ഫിലിപ്പ്, കാര്ത്തിക് റായിരത്ത് എന്നിവര് ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പരസ്യചിത്രങ്ങളിലൂടെ പ്രശസ്തനായ രജീഷ് പരമേശ്വരന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വിഷ്ണു രാമചന്ദ്രനാണ്. സൈജു കുറുപ്പിനൊപ്പം അസ്കർ അലി, സിദ്ദിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണി ലാലു, അജിത് കോശി, മനോജ് കെ യു, ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമ്മകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഏറെ ശ്രദ്ധേയമാണ്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് വി സാജനാണ്. ഗാനങ്ങള്ക്ക് വരികൾ ഒരുക്കിയിരിക്കുന്നത് കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരാണ്.
ഹരി ചരൺ, സിതാര കൃഷ്ണകുമാർ, സയനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം.എൻ., അശ്വിൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് ഗായകർ. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ളയാണ്.
കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, മേക്കപ്പ് കിരൺ, മനോജ്, പ്രൊഡക്ഷൻ കൺട്രോളർ നികേഷ് നാരായൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബിൻ കൃഷ്ണ, സ്റ്റണ്ട് ഡയറക്ടർ റോബിൻ ടോം, കൊറിയോഗ്രാഫി ശ്രീജിത്ത് ഡാൻസ് സിറ്റി, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്, സ്റ്റിൽസ് സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ മാമിജോ എന്നിവരാണ്. ചിത്രത്തിന്റെ വിതരണം നിർവ്വഹിക്കുന്നത് ഗുഡ് ഫെല്ലാസ് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

