എറണാകുളം കച്ചേരിപ്പടി ജംക്ഷനു സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. ജംക്ഷനു സമീപമുള്ള ബ്രൗണിസ് റസ്റ്ററന്റിന് മുകളിലായി പ്രവർത്തിക്കുന്ന മേരിലാൻഡ് സ്റ്റഡി എബ്രോഡ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിന്റെ കാരണം ഇതുവരെ ഔദ്യോഗികമായി വ്യക്തമായിട്ടില്ല.
സ്ഥാപനത്തിനുള്ളിൽ നിന്നും കറുത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ, അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികളും ജീവനക്കാരും പരിഭ്രാന്തരാകാതെ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ തന്നെ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിച്ചേർന്നു. തുടർന്ന് നടത്തിയ തീവ്രമായ പരിശ്രമത്തിനൊടുവിൽ തീയണയ്ക്കാൻ സാധിച്ചു.
എങ്കിലും തീപിടിത്തത്തിൽ സ്ഥാപനത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചിട്ടുണ്ട്. എന്നാൽ ഈ വലിയ അപകടത്തിൽ ആർക്കും തന്നെ പരുക്കറ്റിട്ടില്ല എന്നത് ആശ്വാസകരമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

