ഉപരാഷ്ട്രപതിയുടെ കേരള സന്ദർശനവേളയിൽ സുരക്ഷാ മാനദണ്ഡങ്ങളും വിവിഐപി ഗതാഗത നിയമങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കേരള സായുധ വനിതാ പൊലീസ് ബറ്റാലിയൻ അംഗമായ ആര്യ എസിനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
സേനയിലെ അംഗത്തിൽ നിന്നും ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനമാണ് ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.
എൻഡിപിഎസ് (NDPS) ക്രിമിനൽ കേസിൽ പ്രതിയായ രാകേഷ് എന്ന വ്യക്തിയോടൊപ്പമാണ് ഇവർ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഓഗസ്റ്റ് 31 നായിരുന്നു ഉപരാഷ്ട്രപതിയുടെ കേരള സന്ദർശം.
രാജ്ഭവൻ മുതൽ വിമാനത്താവളം വരെയുള്ള പാതയിൽ ഗതാഗതം കർശനമായി നിയന്ത്രിച്ചിരുന്ന സമയത്തായിരുന്നു സംഭവം. അന്നേദിവസം രാവിലെ 07:56 മണിക്ക്, പൊലീസ് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്കുകൾ അവഗണിച്ച് ഇവർ ഇരുചക്ര വാഹനത്തിൽ യാത്രാപഥത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
വിവിഐപി കടന്നുപോകുന്നതിന് മിനിറ്റുകൾ മാത്രം ശേഷിക്ക്, വിവിഐപി യാത്രയുടെ എതിർദിശയിലൂടെയാണ് വാഹനം ഓടിച്ചത്. ട്രാഫിക് നിയമങ്ങളും മോട്ടോർ വാഹന നിയമങ്ങളും പൂർണ്ണമായും കാറ്റിൽപ്പറത്തിക്കൊണ്ട് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് പ്രദേശത്ത് വലിയ തോതിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്നുണ്ടായ ഈ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ അപമാനകരമാണെന്ന് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

