യാത്രക്കാരിൽ നിന്നും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അധിക തുക ഈടാക്കാൻ ശ്രമിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് പ്രമുഖ റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ റാപ്പിഡോയ്ക്കെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ കർശന നടപടി. റൈഡ് ബുക്ക് ചെയ്യുന്ന വേളയിൽ യാത്രക്കാരിൽ നിന്നും കൂടുതൽ തുക ഈടക്കുന്നതിനായി പ്രേരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ നൽകിയെന്നാണ് പ്രധാന കണ്ടെത്തൽ.
അന്യായമായ വ്യാപാര രീതികൾ അവലംബിച്ചതിനും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ നൽകിയതിനുമാണ് 10 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 2025 മെയ് 16-ന് ലഭിച്ച ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതർ അന്വേഷണവും തുടർനടടികളും സ്വീകരിച്ചത്.
ഇതിന്റെ തുടർച്ചയായി റാപ്പിഡോ ഉൾപ്പെടെയുള്ള വിവിധ ക്യാബ്, ബൈക്ക്-ടാക്സി അഗ്രഗേറ്റർമാരുടെ പ്രവർത്തനങ്ങൾ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

