കൊല്ലം ജില്ലയിലെ ചവറയിൽ സ്വർണാഭരണങ്ങൾ വെളുപ്പിച്ച് തിളക്കം കൂട്ടിനൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ട് ബിഹാർ സ്വദേശികളെ ചവറ പൊലീസ് പിടികൂടി. സച്ചിൻ കുമാർ, ദിനേഷ് ഷാ എന്നിവരാണ് അറസ്റ്റിലായത്.
ചവറ പ്രദേശത്തെ സ്ത്രീകളെ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്ത കേസിലാണ് ഈ നടപടി. വീടുകളിലെത്തി പാത്രങ്ങളും പിച്ചള ആഭരണങ്ങളും സ്വർണാഭരണങ്ങളും വെളുപ്പിച്ച് നൽകാമെന്ന് ഇവർ വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്ന് സ്ത്രീകളിൽ നിന്നും സ്വർണമാലകൾ കൈക്കലാക്കി. ഈ മാലകൾ ഒരു പ്രത്യേക രാസലായനിയിൽ മുക്കി തിളക്കം വരുത്തിയ ശേഷം ഇവർ ഉടമകൾക്ക് തന്നെ തിരികെ നൽകുകയാണുണ്ടായത്.
എന്നാൽ പിന്നീട് മാലകളിൽ സംശയം തോന്നിയ ഉടമകൾ ഇവ തൂക്കി നോക്കിയപ്പോഴാണ് സ്വർണത്തിന്റെ തൂക്കം കുറഞ്ഞതായി വ്യക്തമായത്. ഇതിനെത്തുടർന്നുള്ള പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

