തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ പുതിയ മദ്യനയ രൂപീകരണത്തിന്റെ ഭാഗമായി പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നു. സർക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട
പ്രാഥമിക ചർച്ചകൾ ഈ മാസം 23-ന് ആരംഭിക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. മദ്യനയത്തിന് അന്തിമ രൂപം നൽകുന്നതിന് മുന്നോടിയായാണ് ജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കുന്നത്.
പൊതുജനങ്ങൾക്ക് തങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും എക്സൈസ് മന്ത്രിയെ നേരിട്ട് അറിയിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്കും വിവിധ സംഘടനകൾക്കും തങ്ങളുടെ നിർദ്ദേശങ്ങൾ ഔദ്യോഗിക ഇമെയിൽ വിലാസമായ [email protected] വഴി സമർപ്പിക്കാവുന്നതാണ്.
ലഭിക്കുന്ന നിർദ്ദേശങ്ങൾ കൂടി പരിശോധിച്ച ശേഷമായിരിക്കും പുതിയ മദ്യനയത്തിന് വകുപ്പ് അന്തിമ രൂപം നൽകുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

