അയൽവാസിയായ സ്ത്രീ വഴക്കുപറഞ്ഞതിലുള്ള വിദ്വേഷം കാരണം അവരുടെ നാലുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പന്ത്രണ്ടുകാരി കസ്റ്റഡിയിൽ. മധ്യപ്രദേശിലെ മണ്ട്സൗർ ജില്ലയിലെ ഷാംഗഡിൽഒക്ടോബർ 24നാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുട്ടിയുടെ ചോക്ലേറ്റ് എടുത്തുകഴിച്ചതുമായി ബന്ധപ്പെട്ട് മരിച്ച കുട്ടിയുടെ അമ്മ പെൺകുട്ടിയെ ശകാരിച്ചിരുന്നു. ഈ സംഭവത്തിലുള്ള കടുത്ത വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ഒക്ടോബർ 24ന് ഉച്ചയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വീട്ടിൽ മറ്റാരും ഇല്ലാത്ത തക്കം നോക്കി ചോക്ലേറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടി നാലുവയസ്സുകാരനെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് കുട്ടിയെ വീടിനുള്ളിലെ വാട്ടർ ടാങ്കിലേക്ക് തള്ളിയിട്ട ശേഷം ടാങ്കിന്റെ മൂടി ഉപയോഗിച്ച് അടച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കളും ബന്ധുക്കളും നടത്തിയ തിരച്ചിലിനൊടുവിൽ വിവരം പൊലീസിൽ അറിയിച്ചു. കാണാതായ കുഞ്ഞിനെ അവസാനമായി കണ്ടത് ഈ പെൺകുട്ടിക്കൊപ്പമാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉടൻ തന്നെ പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അവളുടെ വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ നിന്ന് ബാലന്റെ മൃതദേഹം കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മറ്റിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം വിദിഷയിലെ ചൈൽഡ് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

