സംസ്ഥാനത്ത് അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് മെട്രോമാൻ ഇ. ശ്രീധരൻ.
സർക്കാർതല നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിലെ കാലതാമസം സ്വാഭാവികമാണെന്നും, നിലവിലെ സാമ്പത്തിക സാഹചര്യം ഇതിൽ നിർണായക ഘടകമാകാം എന്നും അദ്ദേഹം വ്യക്തമാക്കി. അങ്കമാലിയിൽ സംഘടിപ്പിച്ച എഞ്ചിനീയേഴ്സ് സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളിലെ അത്യധികം തിരക്ക് പരിശോധിച്ചാൽ തന്നെ സംസ്ഥാനത്തിന് അതിവേഗ റെയിൽ പദ്ധതി എത്രത്തോളം അനിവാര്യമാണെന്ന് ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

