കൊല്ലം ജില്ലയിൽ ട്രെയിൻ തട്ടി ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ അന്ത്യം സംഭവിച്ചു. എഴുകോൺ കാരുവേലിൽ പ്ലാക്കാട് രേഷ്മാലയത്തിൽ സോമന്റെയും രമയുടെയും മകൻ രാഗേഷ് ശർമ (34) ആണ് മരണമടഞ്ഞത്.
പ്ലാക്കാട് ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു അദ്ദേഹം. സംഭവം നടന്നത് ഇന്നലെ പുലർച്ചെ 3.15 നാണ്.
കുണ്ടറ പള്ളിമുക്ക് ഗുരുമന്ദിരത്തിനു സമീപമുള്ള റെയിൽവേ ട്രാക്കിലാണ് യുവാവിനെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. ട്രാക്കിൽ ഒരാൾ കിടക്കുന്നത് ശ്രദ്ധയിൽ പെട്ട
പുനലൂർ – പാലരുവി എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് ഉടൻ തന്നെ കുണ്ടറ റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുണ്ടറ പൊലീസ് സ്ഥലത്തെത്തി ഗുരുതര പരുക്കുകളോടെ രാഗേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതന്റെ ഭാര്യ: രമ്യ. മകൾ: അഭിരാമി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

