റിയാദ്: ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം തിരൂർ വടക്കേ അനാര വൈലശ്ശേരി സ്വദേശി മുഹമ്മദ് അനസ് (33) ആണ് മരണപ്പെട്ടത്.
മുദല്ലിഫ് എന്ന സ്ഥലത്ത് നിന്ന് ജിദ്ദയിലേക്ക് വരുമ്പോൾ ഇദ്ദേഹത്തിന് അപകടം സംഭവിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ അനസ് ഒരാഴ്ചയായി ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു.
തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. അഞ്ച് വർഷമായി പ്രവാസിയായി കഴിയുകയായിരുന്നു അദ്ദേഹം.
ഇബ്രാഹീം ആണ് പിതാവ്. മാതാവ്: ഉസൈബ.
ഭാര്യ: ഹസ്ന. മകൻ: അലൻ.
ഇർഷാദ്, അനീഷ എന്നിവരാണ് സഹോദരങ്ങൾ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നിയമപരമായ കാര്യങ്ങളിലും മറ്റ് സഹായങ്ങൾക്കുമായി കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

