ജനാധിപത്യ വ്യവസ്ഥയിൽ ക്ഷേമപ്രവർത്തനങ്ങൾ ആരുടെയും ഔദാര്യമല്ലെന്നും അത് ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുത്ത ദുരന്തമുഖത്തുനിന്നുള്ള അതിജീവനത്തിലൂടെയാണ് സംസ്ഥാനം കടന്നുവന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
പ്രളയത്തിലോ മറ്റ് ദുരന്തങ്ങളിലോ ഉറ്റവരെയും ഉടമകളെയും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമേകാൻ ഒന്നിനും സാധിക്കില്ലെങ്കിലും, ആ കുടുംബങ്ങളെ സർക്കാർ ചേർത്തുപിടിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ഏത് വലിയ പ്രതിസന്ധിയേയും ജനങ്ങൾ ഒറ്റക്കെട്ടായി നേരിട്ടാണ് അതിജീവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിൽ ഇത്തരം ദുരന്തങ്ങളെ കൂടുതൽ ഫലപ്രദമായി നേരിടുന്നതിനായി ശാസ്ത്രീയമായ സമീപനങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

