കൊച്ചി: കൊച്ചി തോപ്പുംപടി പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് വ്യാപക മോഷണം. സ്റ്റേഷന്റെ എതിർവശത്ത് പ്രവർത്തിക്കുന്ന നാല് കടകളുടെ പൂട്ടുകൾ തകർത്ത് ഏകദേശം നാല് ലക്ഷത്തോളം രൂപയാണ് കവർച്ച ചെയ്തത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കടകളുടെ പിറക് വശത്തെ റൂഫിംഗ് ഷീറ്റുകൾ ഇളക്കിമാറ്റിയാണ് മോഷ്ടാക്കൾ അകത്തേക്ക് കടന്നത്.
ആൻ്റണിയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിൽ നിന്ന് രണ്ടേമുക്കാൽ ലക്ഷം രൂപയും, അഷലിൻന്റെ കടയിൽ നിന്ന് ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു. ഇതിനുപുറമെ, സ്റ്റേഷന് നേരെ എതിർവശത്തുള്ള സ്നബിയുടെ കടയിൽ നിന്ന് 1700 രൂപയും സമദ്ന്റെ മൊബൈൽ ഷോപ്പിൽ നിന്ന് രണ്ട് ബ്ലൂടൂത്ത് ഹെഡ് ഫോണുകളും കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഒളിവില് പോയ പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

