പ്രശസ്ത റേഡിയോ ജോക്കിയും നർത്തകനുമായ അമൻ ഭൈമി എന്നറിയപ്പെടുന്ന സ്വാതി സുരേഷിനും ഭാര്യ റീബ റോയിക്കും പെൺകുഞ്ഞ് പിറന്നു. കഴിഞ്ഞ ദിവസമാണ് സന്തോഷവാർത്ത ഇവർ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ആരാധകരുമായി പങ്കുവെച്ചത്.
“അവളിതാ എത്തി” എന്ന ലളിതമായ അടിക്കുറിപ്പോടെയായിരുന്നു താരം ആദ്യമായി കുഞ്ഞിന്റെ വരവ് അറിയിച്ചത്. ഇതിനിടയിൽ, കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ ഭാര്യ റീബയെക്കുറിച്ച് അമൻ പങ്കുവെച്ച പുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്.
ആശുപത്രിയിൽ നിന്നുള്ള റീബയ്ക്കൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് താരം വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അമന്റെ വാക്കുകൾ ഇങ്ങനെ: “നീ സഹിച്ച വേദനയ്ക്കും ക്ഷമിച്ച ഓരോ നിമിഷത്തിനും നീ കടന്നുപോയ ഓരോ വികാരത്തിനും ഈ മനോഹരമായ യാത്രയിലുടനീളം നീ കാണിച്ച അവിശ്വസനീയമായ ശക്തിക്കും നന്ദി.
നമ്മുടെ കൊച്ചു പെൺകുട്ടിയെ ഈ ലോകത്തിലേക്ക് കൊണ്ടുവന്നതിന് നന്ദി. നീ ഒരു അമ്മയാകുന്നത് കാണുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നാണ്.
എന്റെ പങ്കാളിയോട്, എന്റെ പ്രിയപ്പെട്ടവളോട്, ഇപ്പോൾ നമ്മുടെ കുഞ്ഞിന്റെ ഏറ്റവും സുന്ദരിയായ അമ്മയോട് – എന്നന്നേക്കും ഞാൻ നന്ദിയുള്ളവനാണ്…. വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്തതിലും അപ്പുറം ഞാൻ നിന്നെ സ്നേഹിക്കുന്നു… ഞങ്ങൾ ഒരുമിച്ച് ഒരു കുഞ്ഞ് അത്ഭുതത്തെ സ്വാഗതം ചെയ്തു…” കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വെച്ചായിരുന്നു അമന്റെയും റീബയുടെയും വിവാഹം നടന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അന്ന് ചടങ്ങിൽ സന്നിഹിതരായിരുന്നത്. നടി വീണ നായരാണ് ആർജെ അമന്റെ മുൻ ഭാര്യ.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2014-ൽ വിവാഹിതരായ ഇവർ കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിലാണ് ഔദ്യോഗികമായി വേർപിരിഞ്ഞത്. ഈ ബന്ധത്തിൽ അമ്പാടി എന്ന് വിളിക്കുന്ന ധന്വിന് എന്നൊരു മകനും അമനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

