സംസ്ഥാനത്തിന്റെ ടൂറിസം മേഖലയുടെ സമഗ്രമായ വളർച്ചയ്ക്കായി സർക്കാരും സ്വകാര്യ പങ്കാളികളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ് വ്യക്തമാക്കി. ടൂറിസം വകുപ്പിന്റെ കീഴിൽ ടൂറിസം പ്രഫഷനൽസ് ക്ലബ് സംഘടിപ്പിച്ച ‘ഷൂട്ട് ദ് റെയ്ൻ 2026’ മൺസൂൺ സോക്കർ ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന വർഷങ്ങളിൽ കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന നിരവധി ബൃഹത്തായ പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. രാജ്യാന്തര നിലവാരം പുലർത്തുന്ന ഫിലിം സിറ്റി, മാരിടൈം മ്യൂസിയം, ഓഷ്യനേറിയം തുടങ്ങിയ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ കൊച്ചി ആഗോള ടൂറിസം ഭൂപടത്തിൽ കൂടുതൽ ശ്രദ്ധേയമാകും.
മുൻകാലങ്ങളിൽ കേരള ടൂറിസത്തിന്റെ ‘ഓഫ് സീസൺ’ കാലഘട്ടമായി കണക്കാക്കിയിരുന്ന മൺസൂൺ സീസൺ, ഇന്ന് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വരുമാനവും വിജയവും സമ്മാനിക്കുന്ന ടൂറിസം കാലയളവായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ അറബ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വരവിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഈ അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാവരും മുന്നോട്ട് വരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊച്ചിയിൽ നടന്ന ചടങ്ങിൽ ടി.ജെ.വിനോദ് എംഎൽഎ, ജില്ലാ കലക്ടർ ജി. പ്രിയങ്ക എന്നിവർ ചടങ്ങിൽ സന്നിഹിതരായി സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

