പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങൾ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവത്തിൽ നിർണായക വഴിതിരിവ്. കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ പൊലീസിനോട് സമ്മതിച്ചു.
ഭാവിയിലെ ജീവിതത്തിന് കുട്ടികൾ തടസ്സമാകുമെന്ന് തോന്നിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി ഡിവൈഎസ്പി ശശിധരൻ അറിയിച്ചു. കുളിച്ചുകൊണ്ടിരുന്ന മൂത്ത കുട്ടിയെ ആദ്യം വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം, ഇളയ കുട്ടിയെയും സമാന രീതിയിൽ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവത്തിന് മുൻപുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ചതിൽ നിന്നുമാണ് കൊലപാതകമാണെന്ന് തെളിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ജോൺ കുമാർ–നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. കളിക്കുന്നതിനിടെ കുട്ടികൾ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണെന്നായിരുന്നു പ്രാഥമിക വിവരം.
കുട്ടികൾ വെള്ളത്തിൽ കിടക്കുന്നത് കണ്ട് നാട്ടുകാർ ഉടൻ തന്നെ അത്താണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേനോൻപാറ യുപി സ്കൂളിലെ എൽകെജി വിദ്യാർഥിനിയാണ് മരണപ്പെട്ട
ജെന്നിഫർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

