സൗത്ത് ആഫ്രിക്കയിൽ നിന്ന് സിംഗപൂരിലേക്ക് സഞ്ചരിച്ച കപ്പലിൽ നിന്ന് എറണാകുളം സ്വദേശിയായ യുവാവിനെ കാണാതായ സംഭവത്തിൽ അന്വേഷണം ശക്തമാക്കണമെന്ന് കുടുംബത്തിന്റെ ആവശ്യം. എറണാകുളം ഞാറക്കൽ സ്വദേശിയായ ഷിന്റോൺ ബെന്നിയെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഒഎൽ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിക്ടോറിസ് എയ്സ് കപ്പലിലെ ഡെക്ക് ഓഫീസർ ട്രെയിനിയായിരുന്നു ഷിന്റോൺ ബെന്നി. ബുധനാഴ്ചയാണ് യുവാവിനെ കാണാനില്ലെന്ന ഔദ്യോഗിക വിവരം കമ്പനി അധികൃതർ കുടുംബാംഗങ്ങളെ അറിയിക്കുന്നത്.
സൗത്ത് ആഫ്രിക്കൻ തീരത്തു നിന്നും സിംഗപൂരിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം നടന്നിട്ടുള്ളത്. പ്രസ്തുത സംഭവത്തിൽ സമഗ്രമായ തെരച്ചിൽ നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

