തലസ്ഥാന നഗരിക്ക് സമീപം കാട്ടാക്കടയിൽ നിന്നും ദമ്പതികളെയും പിഞ്ചുകുഞ്ഞിനെയും കാണാതായ സംഭവത്തിൽ നിർണ്ണായക വിവരം പുറത്ത്. പൂവച്ചൽ വീരണകാവ് സ്വദേശിയായ ശങ്കർ, ഭാര്യ ആതിര, മൂന്നു വയസുള്ള മകൾ ധ്വനി എന്നിവരെയാണ് കാണാതായത്.
ഇവർ നിലവിൽ എറണാകുളത്തുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഈ മാസം ആറാം തീയതി മുതൽ കുടുംബാംഗങ്ങളെ കാണാനില്ലെന്ന് കാട്ടി ആതിരയുടെ മാതാവാണ് കാട്ടാക്കട
പൊലീസിൽ ഔദ്യോഗികമായി പരാതി സമർപ്പിച്ചത്. വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ആതിര തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് അമ്മ വ്യക്തമാക്കിയിട്ടുണ്ട്.
പൊലീസിന്റെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

