രാമായണ മാസത്തിൽ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട നാലമ്പല ദർശനത്തിനായി പ്രത്യേക യാത്രാ സൗകര്യമൊരുക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ.
കർക്കടകം ഒന്നാം തീയതിയായ ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെയാണ് സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നും തീർത്ഥാടന യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. തൃശൂർ, എറണാകുളം ജില്ലകളിലെ പ്രധാന നാലമ്പലങ്ങളിലേക്കാണ് കെഎസ്ആർടിസി ബസ്സുകൾ സർവീസ് നടത്തുന്നത്.
യാത്രാ ക്രമീകരണങ്ങൾ
ആലപ്പുഴ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് താഴെ പറയുന്ന തീയതികളിൽ യാത്ര ലഭ്യമാണ്:
കായംകുളം: തൃശൂരിലേക്ക് – ജൂലൈ 18, 21, 24, 29, ഓഗസ്റ്റ് 4, 7, 13 തീയതികളിലും, എറണാകുളത്തേക്ക് – ജൂലൈ 19, 26, 31, ഓഗസ്റ്റ് 8, 15 തീയതികളിലും.
മാവേലിക്കര: തൃശൂരിലേക്ക് – ജൂലൈ 17, 28, ഓഗസ്റ്റ് 3, 10, 14 തീയതികളിലും, എറണാകുളത്തേക്ക് – ജൂലൈ 22, 31, ഓഗസ്റ്റ് 5, 11, 15 തീയതികളിലും.
ആലപ്പുഴ: തൃശൂരിലേക്ക് – ജൂലൈ 29, ഓഗസ്റ്റ് 6, 11 തീയതികളിലും, എറണാകുളത്തേക്ക് – ജൂലൈ 17, 18, 19, 25, 26, ഓഗസ്റ്റ് 1, 2, 8, 9, 12, 15, 16 തീയതികളിലും.
എടത്വ: തൃശൂരിലേക്ക് – ജൂലൈ 17, 30, ഓഗസ്റ്റ് 7, 14 തീയതികളിലും, എറണാകുളത്തേക്ക് – ജൂലൈ 26, ഓഗസ്റ്റ് 2, 8, 9, 15, 16 തീയതികളിലും.
ചേർത്തല: തൃശൂരിലേക്ക് – ജൂലൈ 17, 18, 21, 25, 27, ഓഗസ്റ്റ് 1, 4, 7, 10, 13 തീയതികളിലും, എറണാകുളത്തേക്ക് – ജൂലൈ 17, 19, 25, 26, 31, ഓഗസ്റ്റ് 1, 2, 8, 12, 15, 16 തീയതികളിലും.
ഹരിപ്പാട്: തൃശൂരിലേക്ക് – ജൂലൈ 17, 18, 21, 25, 28, 30, ഓഗസ്റ്റ് 1, 4, 6, 11, 13, 14 തീയതികളിലും, എറണാകുളത്തേക്ക് – ജൂലൈ 19, 26, ഓഗസ്റ്റ് 8, 9, 15, 16 തീയതികളിലും.
ചെങ്ങന്നൂർ: തൃശൂരിലേക്ക് – ജൂലൈ 18, 24, 28, ഓഗസ്റ്റ് 4, 11 തീയതികളിലും, എറണാകുളത്തേക്ക് – ജൂലൈ 19, 25, 26, ഓഗസ്റ്റ് 1, 2, 8, 9 തീയതികളിലും. ക്ഷേത്ര ദർശന വിവരങ്ങൾ
തൃശൂർ നാലമ്പല യാത്രയിൽ തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട
കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവ ഉൾപ്പെടുന്നു. എറണാകുളം നാലമ്പല യാത്രയിൽ മാമ്മലശേരി ശ്രീരാമ ക്ഷേത്രം, മേമുറി ഭരതപ്പിള്ളി ക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, നെടുങ്ങോട് ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ബുക്കിംഗ് വിവരങ്ങൾ
യാത്ര സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ഗ്രൂപ്പ് ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പറുകൾ:
ജില്ലാ കോഓർഡിനേറ്റർ: 9846475874, 9188938525.
കായംകുളം: 9446117774, മാവേലിക്കര: 94006 57240, ഹരിപ്പാട്: 9744896560, ആലപ്പുഴ: 9447500997, ചേർത്തല: 9447708368, എടത്വ: 7034042576, ചെങ്ങന്നൂർ: 9846373247.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

