ന്യൂഡൽഹി: അമേരിക്കയുമായി കരാറിലേർപ്പെട്ടാൽ രാജ്യവ്യാപകമായ കർഷക പ്രക്ഷോഭത്തിന് തുടക്കമിടുമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു–രാജേവാൾ) മുന്നറിയിപ്പ് നൽകി. നിർദിഷ്ട
വ്യാപാര കരാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലുടനീളം യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ശക്തമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചണ്ഡീഗഡിൽ വലിയ തോതിലുള്ള വാഹന റാലി സംഘടിപ്പിക്കുകയുണ്ടായി.
ഈ വ്യാപാര കരാറിലെ വ്യവസ്ഥകൾ രാജ്യത്തിന്റെ വാണിജ്യ താത്പര്യങ്ങൾക്കോ കർഷകർക്കോ ഗുണകരമല്ലെന്നും, മറിച്ച് വൻകിട കുത്തക കമ്പനികളെ സഹായിക്കുന്നതാണെന്നും യൂണിയൻ ചൂണ്ടിക്കാട്ടി.
അമേരിക്കയിൽ നിന്നുള്ള പഴവർഗ്ഗങ്ങളും പച്ചക്കറികളും ഇന്ത്യൻ വിപണിയിൽ എത്തുന്നതോടെ തദ്ദേശീയരായ കർഷകർ വലിയ പ്രതിസന്ധിയിലാകുമെന്ന് യൂണിയൻ ഭാരവാഹികൾ ആശങ്ക പ്രകടിപ്പിക്കുന്നു. കൂടാതെ, ക്ഷീരമേഖലയുടെ തകർച്ചയ്ക്കും ഈ കരാർ വഴിയൊരുക്കുമെന്ന് അവർ ആരോപിക്കുന്നു.
വിഷയത്തിൽ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഭാരതീയ കിസാൻ യൂണിയൻ അധ്യക്ഷൻ ബൽബീർ സിങ് രാജേവാൾ നടത്തിയ പ്രസ്താവന ഇങ്ങനെ: “കരാറിലെ വ്യവസ്ഥകൾ രാജ്യാന്തര വാണിജ്യ താത്പര്യങ്ങൾക്കും കുത്തക കമ്പനികൾക്കും അനുകൂലമാണ്. യുഎസിൽ നിന്ന് വിവിധയിനം പഴങ്ങളും പച്ചക്കറികളും ഇന്ത്യയിലെ വിപണിയിലേക്കു വരുമ്പോൾ രാജ്യത്തെ കർഷകർ കൂടുതൽ പ്രതിസന്ധിയിലാകും.
ക്ഷീരമേഖല തകരും. അതിനാൽ വ്യാപാര കരാറിൽ ഒപ്പുവയ്ക്കുന്ന ദിവസം മുതൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു ഭാരതീയ കിസാൻ യൂണിയൻ അധ്യക്ഷൻ ബൽബീർ സിങ് രാജേവാൾ പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

