എറണാകുളം ഷേണായ്സ് തിയറ്ററിൽ വെച്ച് സംവിധായകൻ ഡോ. അഭിലാഷ് ബാബു ഒരുക്കിയ പുതിയ ചലച്ചിത്രം ‘സോഷ്യൽ സ്വാമി’യുടെ പ്രിവ്യൂ പ്രദർശനം സംഘടിപ്പിച്ചു.
എറണാകുളം മെട്രോ ഫിലിം സൊസൈറ്റിയുടെ മേൽനോട്ടത്തിൽ നടന്ന പ്രത്യേക പ്രദർശനത്തിൽ ചലച്ചിത്ര പ്രവർത്തകരും കലാലോകത്തെ പ്രമുഖരും ഉൾപ്പെടെ വലിയൊരു നിര പങ്കെടുത്തു. നാഗ സൈരന്ധ്രി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം തിരുവനന്തപുരം ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ക്രൗഡ് ഫണ്ടിംഗ് മാതൃകയിലാണ് പൂർത്തീകരിച്ചത്.
സിനിമയുടെ പ്രദർശനത്തിന് ശേഷം അണിയറ പ്രവർത്തകരും കാണികളും തമ്മിലുള്ള സംവാദവും നടന്നു. ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർ:
സഹനിർമ്മാണം: സേതു രാജൻ
ഛായാഗ്രഹണം: റിഷാക്
ക്യാമറ അസിസ്റ്റന്റ്: ശ്യാം ശങ്കർ
എഡിറ്റിംഗ്: കൃഷ്ണ ഗോപൻ, ഹരി ഗീത സദാശിവൻ, റോബിൻ റോയ്
സൗണ്ട് ഡിസൈനർ: ജാക്സൺ ജോർജ്
ലൈവ് സൗണ്ട് റെക്കോർഡിസ്റ്റ്: ശ്യാം ശങ്കർ
പ്രൊജക്ട് ഡിസൈനർ: ഷാജി എ ജോൺ
ഡിസൈൻസ്: ശരൺ മോഹൻ
ഇല്ലസ്ട്രേഷൻസ്: സേതുലക്ഷ്മി പി എസ്, അനീഷ് സോണാലി, ഷമ്മി എൻ, ശരത് പ്രകാശ്, ആദർശ് എം എസ്
സബ്ടൈറ്റിൽസ്: ദ വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം, ഹരി ഗീത സദാശിവൻ
ഫെസ്റ്റിവൽ സപ്പോർട്ട്: ആർട് ബുക് സിനിമ
പി ആർ ഒ: എ എസ് ദിനേശ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

