കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കൈതക്കലിൽ ഉണ്ടായ അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉള്ളിയേരി തെരുവത്തുകടവ് ലക്ഷം വീട് കോളനി സ്വദേശി ഹരിദാസൻ (58) ആണ് മരിച്ചത്.
അപകടത്തിൽ ഇദ്ദേഹത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന പടിഞ്ഞാറെ കക്കട്ടിൽ ശശിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകീട്ട് 4.15 ഓടെയായിരുന്നു സംഭവം.
പേരാമ്പ്ര കൈതക്കൽ ഭാഗത്തുള്ള കള്ളുഷാപ്പിനും ഇരുചക്രവാഹന വർക്ക് ഷോപ്പിനും മധ്യേ നിന്നിരുന്ന കൂറ്റൻ തണൽ മരം മഴയിലും കാറ്റിലും കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു. ഇന്റർലോക്ക് പാകുന്ന ജോലി പൂർത്തിയാക്കി പേരാമ്പ്രയിൽ നിന്നും ഉള്ളിയേരിയിലേക്ക് ബൈക്കിൽ മടങ്ങുമ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്.
മരം വീണതിനെത്തുടർന്ന് ചില്ലകൾ ദേഹത്ത് പതിച്ചാണ് ഇരുവർക്കും ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹരിദാസന്റെ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ ശശി ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

