നെയ്യാറ്റിന്‍കര ശ്രീകാരുണ്യമിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി എന്ന അഭയകേന്ദ്രത്തില്‍ ഭിന്നശേഷിയുള്ള കുട്ടിയെ കെട്ടിയിട്ട സംഭവത്തില്‍ കേരള സംസ്ഥാന ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.
വിഷയം അതീവ ഗൗരവത്തോടെ കാണുന്നതായും, അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന് വ്യക്തമാക്കി. സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്.
നാല് മാസം മുന്‍പ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സിഡബ്ല്യുസി (ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി) ഏറ്റെടുത്ത കുട്ടിയെ തുടര്‍ന്ന് ഈ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. കുട്ടി കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ കെട്ടിയിട്ടതെന്നാണ് അഭയകേന്ദ്രം അധികൃതരുടെ വിശദീകരണം.
നിലവില്‍ കുട്ടി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ സിഡബ്ല്യുസി ചെയര്‍മാനോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചകളില്‍ കര്‍ശനമായ അന്വേഷണം ഉണ്ടാകുമെന്ന് ബന്ധപ്പെട്ട
വൃത്തങ്ങള്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

