കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ചു. ചെറുവണ്ണൂർ സ്വദേശി പൂവത്തും ചാലിൽ ലാലുവിന്റെ ഭാര്യ സോനയാണ് (ഏഴ് മാസം ഗർഭിണി) മരിച്ചത്.
ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മടങ്ങുംവഴിയാണ് ദാരുണമായ സംഭവം ഉണ്ടായത്. വാഹനമോടിച്ചിരുന്നത് ഭർത്താവായ ലാലുവായിരുന്നു.
വാഹനത്തിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ലാലു ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങിയെങ്കിലും, പിൻസീറ്റിലുണ്ടായിരുന്ന സോനയ്ക്ക് വാഹനം ലോക്കായതിനാൽ പുറത്തിറങ്ങാൻ സാധിച്ചില്ല. നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
വിവരമറിഞ്ഞ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴേക്കും കാർ പൂർണ്ണമായും കത്തിനശിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ലാലുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പേരാമ്പ്ര കല്ലോട്ടെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സോനയുടെ മരണം സംഭവിച്ചിരുന്നു. കാറിന് തീപിടിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

