കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റത്തിനെതിരെ (ഇ.ഡി.) ഗുരുതര വെളിപ്പെടുത്തലുമായി മന്ത്രി പി.എ.
മുഹമ്മദ് റിയാസിന്റെ സുഹൃത്ത് രംഗത്ത്. റിയാസിനെതിരെ നൽകിയ മൊഴി പിൻവലിച്ചുകൊണ്ട് സുഹൃത്തായ ഹസൻ വാരിസ് സത്യവാങ്മൂലം സമർപ്പിച്ചു.
താൻ നൽകിയ മൊഴി നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹസൻ വാരിസ് ഔദ്യോഗികമായി ഈ ‘പിൻവലിക്കൽ സത്യവാങ്മൂലം’ നൽകിയിരിക്കുന്നത്. മുഹമ്മദ് റിയാസ് തനിക്ക് വലിയ തുക കൈമാറിയതായി മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്നും, റിയാസിന്റെ പേര് പറയാൻ ഇ.ഡി.
ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തിയെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട
സത്യവാങ്മൂലത്തിന്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

