കുവൈത്ത് സിറ്റി: കുവൈത്തിൽ സുരക്ഷാ പരിശോധനയിൽ നിന്നും തടിയൂരുന്നതിനായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനാണെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച യുവാവ് നിയമനടപടികൾ നേരിടുന്നു. ഫയർ സ്റ്റേഷൻ റൗണ്ട് എബൗട്ടിന് സമീപമുള്ള ചെക്ക്പോസ്റ്റിൽ വെച്ചാണ് ഈ സംഭവം അരങ്ങേറിയത്.
പട്രോളിംഗ് സംഘം വാഹനം കൈകാണിച്ച് നിർത്താൻ ആവശ്യപ്പെടുകയും തുടർന്ന് തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ വേളയിൽ തന്റെ കൈവശം ഐഡന്റിറ്റി കാർഡ് ഇല്ലെന്നും, താൻ ആഭ്യന്തര മന്ത്രാലയത്തിലാണ് ജോലി ചെയ്യുന്നതെന്നുമാണ് 20കാരനായ യുവാവ് ഉദ്യോഗസ്ഥരോട് അവകാശപ്പെട്ടത്.
എന്നാൽ ഇയാളുടെ സംശയാസ്പദമായ പെരുമാറ്റത്തിലും മൊഴിയിലും പന്തികേട് തോന്നിയതോടെ ഉദ്യോഗസ്ഥർ ഔദ്യോഗിക രേഖകൾ കർശനമായി പരിശോധിക്കുകയായിരുന്നു. തുടർന്ന് ഇയാൾ മന്ത്രാലയത്തിലെ ജീവനക്കാരനല്ലെന്ന് വ്യക്തമാവുകയും ചെയ്തു.
ഔദ്യോഗിക ഉദ്യോഗസ്ഥനാണെന്ന് തെറ്റായ വേഷം കെട്ടി സുരക്ഷാ പരിശോധന മറികടക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ പോലീസ് കൃത്യമായ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർനടപടികൾക്കായി കേസും പ്രതിയെയും ബന്ധപ്പെട്ട
അധികൃതരുടെ മുൻപിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

