കോഴിക്കോട്∙ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കരുതലും പരിചരണവും നൽകുന്നതോടൊപ്പം അവരിലെ കഴിവുകൾ തിരിച്ചറിഞ്ഞ് തുല്യാവസരങ്ങൾ ഒരുക്കുകയും സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന സന്ദേശവുമായി ‘റാപ്ച്ചർ 26’ സംഘടിപ്പിച്ചു. കൈതപ്പൊയിൽ ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ആൻഡ് ഹെൽത്ത് (ലിസ) കോളജ് ആണ് പരിപാടി സംഘടിപ്പിച്ചത്.
ലാർഷ് എഫ്എംആർ ഇന്ത്യയുടെ ദേശീയ അധ്യക്ഷൻ ഡോ. എം.ഇ.പ്രേമാനന്ദ് ചടങ്ങിൽ മുഖ്യാതിഥിയായി.
ആശാ നികേതൻ നന്ദി ബസാർ, മാനൽവയലിലെ ബഡ്സ് സ്കൂൾ, പൂനൂരിലെ ഹെൽത്ത് കെയർ ഫൗണ്ടേഷൻ (എച്ച്സിഎഫ്) എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികൾ നിർമിച്ച ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നടന്നു.
കൂടാതെ, അർഹരായ കുട്ടികൾക്കുള്ള വീൽചെയർ വിതരണവും നിർവഹിച്ചു. ഇതിനോടൊപ്പം ലിസ കോളജിലെ സാമൂഹിക പ്രവർത്തന വിദ്യാർഥികളുടെ അസോസിയേഷനായ ‘STEPS’ന്റെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

