കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയുടെ 2027-2029 കാലയളവിലേക്കുള്ള മനുഷ്യാവകാശ കൗൺസിൽ അംഗമായി കുവൈത്ത് തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസഭയുടെ തെരഞ്ഞെടുപ്പിലാണ് കുവൈത്തിന് ഈ നിർണ്ണായക അംഗീകാരം ലഭിച്ചത്.
പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ കുവൈത്ത് നൽകിയ സംഭാവനകൾക്കുള്ള ആഗോള സമൂഹത്തിന്റെ അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച മുഴുവൻ സൗഹൃദ രാജ്യങ്ങൾക്കും മന്ത്രാലയം കൃതജ്ഞത രേഖപ്പെടുത്തി.
യുഎൻ ചാർട്ടറിന്റെ തത്വങ്ങൾ കർശനമായി പാലിക്കുന്നതിലും പക്ഷപാതപരമോ രാഷ്ട്രീയപ്രേരിതമോ ആയ നിലപാടുകളില്ലാതെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും കുവൈത്ത് എക്കാലത്തും പൂർണ്ണ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി. സ്ഥാനാർത്ഥിത്വ വേളയിൽ നൽകിയ എല്ലാ വാഗ്ദാനങ്ങളും കൃത്യമായി പാലിക്കുമെന്നും, അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണയേകാൻ മറ്റ് അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും കുവൈത്ത് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

