പത്തനംതിട്ട:ശബരിമലയിൽ പുതിയ തീർത്ഥാടന കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. പ്ലാന്റിന്റെ ഉത്പാദന ശേഷി ഗണ്യമായി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി നിർമ്മാണ യൂണിറ്റ് താൽക്കാലികമായി അടച്ചിട്ട് നവീകരണ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു.
ഇന്ന് (14.10.2026) രാവിലെ മുതലാണ് പ്ലാന്റിൽ അരവണ പാക്കിംഗും നിർമ്മാണവും വീണ്ടും ആരംഭിച്ചത്. നിലവിലെ ഘട്ടത്തിൽ പ്രതിദിനം ഒന്നര ലക്ഷം ടിൻ അരവണയാണ് ഉത്പാദിപ്പിച്ചു വരുന്നത്.
എങ്കിലും, നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തുന്നതോടെ വരുന്ന ഒക്ടോബർ 20ന് ശേഷം പ്ലാന്റ് അതിന്റെ പൂർണ്ണ ഉത്പാദന ശേഷി കൈവരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടെ വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തർക്കായി പ്രതിദിനം 3.25 മുതൽ 3.65 വരെ ലക്ഷം ടിൻ അരവണ തടസ്സമില്ലാതെ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

