കോഴിക്കോട് ∙ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായിരുന്ന പ്രഫ. ശോഭീന്ദ്രന്റെ മൂന്നാം അനുസ്മരണത്തോടനുബന്ധിച്ച് പ്രഫ.
ശോഭീന്ദ്രൻ ഗ്രീൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് അളകാപുരി ജൂബിലി ഹാളിൽ സ്മൃതിസംഗമം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് കോർപറേഷൻ മേയർ ഒ.സദാശിവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രഫ.
ശോഭീന്ദ്രൻ ഗ്രീൻ ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ഹരിത പുരസ്കാരം മലാപ്പറമ്പ് ദേശോദ്ധാരിണി വായനശാലയ്ക്ക് ആലങ്കോട് ലീലാകൃഷ്ണൻ സമർപ്പിച്ചു. വീടുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ ‘ഹരിതഭവനം’ പദ്ധതിയിലൂടെ മാലിന്യസംസ്കരണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും നടത്തിയ മാതൃകാപരമായ ഇടപെടലുകൾ പരിഗണിച്ചാണ് വായനശാലയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
നടനും സംവിധായകനുമായ ജോയ് മാത്യു, കവി പി.കെ.ഗോപി, പ്രഫ. സി.വാസുദേവൻ ഉണ്ണി, നടൻ വിനോദ് കോവൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
ചടങ്ങിൽ ബാബു പറമ്പത്ത്, സനീഷ് കുമാർ ചിറക്കൽ, ഗോപിനാഥൻ, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, ടി.കെ.കിഷോർ കുമാർ, ഡോ.
ടി.രാമചന്ദ്രൻ, പി.പി.മോഹനൻ, പി.രാധിക, പി.ശോഭീന്ദ്രൻ, ഷൗക്കത്ത് അലി എരോത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഡോ.
ദീപേഷ് കരിമ്പുങ്കര സ്വാഗതവും എ.പി.സത്യൻ നന്ദിയും രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

