അയൽരാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ദക്ഷിണേഷ്യയിലെയും സമീപ പ്രദേശങ്ങളിലെയും 9 രാജ്യങ്ങളുമായി 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്നുമാസത്തിൽ പാക്കിസ്ഥാന്റെ വ്യാപാരക്കമ്മി 393 കോടി ഡോളറിൽ നിന്ന് 26.62 ശതമാനം വർധിച്ച് 497 കോടി ഡോളറിലെത്തി.
കയറ്റുമതി വരുമാനത്തേക്കാൾ ഇറക്കുമതിച്ചെലവ് ക്രമാതീതമായി ഉയരുന്നതാണ് രാജ്യത്തിന് തിരിച്ചടിയാകുന്നത്. ഇന്ത്യയുമായുള്ള നയപരമായ അകൽച്ചയും അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലുണ്ടായ ഇടിവുമാണ് പാക്കിസ്ഥാന്റെ സാമ്പത്തിക കണക്കുകൂട്ടലുകൾ തെറ്റിച്ചത്.
2025 ഒക്ടോബർ 10 മുതൽ അഫ്ഗാനിസ്ഥാനിലേക്കുള്ള കയറ്റുമതി പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ഭീകരവാദവുമായി ബന്ധപ്പെട്ട
പ്രശ്നങ്ങളെ തുടർന്ന് അതിർത്തികൾ അടച്ചിട്ടതാണ് ഇതിന് കാരണം. ഫലത്തിൽ അഫ്ഗാനിസ്ഥാനിലേക്കുള്ള കയറ്റുമതിയിൽ 90 ശതമാനവും ഇറക്കുമതിയിൽ 95 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ബംഗ്ലദേശിലേക്കുള്ള കയറ്റുമതി 3 ശതമാനവും ഇറക്കുമതി 36.11 ശതമാനവും കുറഞ്ഞു. അഫ്ഗാനിസ്ഥാൻ, ചൈന, ബംഗ്ലദേശ്, ശ്രീലങ്ക, ഇന്ത്യ, ഇറാൻ, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് എന്നീ രാജ്യങ്ങളുമായുള്ള പാക്കിസ്ഥാന്റെ മൊത്തത്തിലുള്ള കയറ്റുമതി ജൂലൈ-സെപ്റ്റംബർ കാലയളവിൽ 6.72 ശതമാനം കുറഞ്ഞ് 944.24 മില്യൻ ഡോളറായി ചുരുങ്ങി.
അതേസമയം, ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി 19.79 ശതമാനം ഉയർന്ന് 592 കോടി ഡോളറായി വർധിച്ചു. പ്രധാന വ്യാപാര പങ്കാളിയായ ചൈനയുമായുള്ള ഇടപാടുകളും പാക്കിസ്ഥാന് ആശ്വാസകരമല്ല.
ചൈനയിലേക്കുള്ള കയറ്റുമതി 17.95 ശതമാനം കൂടിയെങ്കിലും, ഇറക്കുമതി 19.76 ശതമാനം വർധിച്ചതോടെ ചൈനയുമായുള്ള വ്യാപാരക്കമ്മിയും കുത്തനെ ഉയർന്നു. ഇന്ത്യ പാക്കിസ്ഥാനിൽ നിന്ന് നേരിട്ട് യാതൊരുവിധ ഇറക്കുമതിയും നടത്തുന്നില്ലെന്നതും ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ പൂർണ്ണമായും വിച്ഛേദിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
എങ്കിലും, മൂന്നാം രാജ്യങ്ങൾ വഴി ഇന്ത്യയിൽ നിന്ന് 61.74 മില്യൻ ഡോളർ വിലമതിക്കുന്ന ഉൽപ്പന്നങ്ങൾ പാക്കിസ്ഥാൻ വാങ്ങിയിട്ടുണ്ട്. മുൻവർഷം സമാന കാലയളവിൽ ഇത് 36.55 മില്യൻ ഡോളർ ആയിരുന്നു.
അതായത് ഇതിൽ 68.90 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ശ്രീലങ്കയിലും ബംഗ്ലദേശിലും നേരിട്ട
തിരിച്ചടികൾക്കൊപ്പം പ്രധാന സാമ്പത്തിക പങ്കാളികളിൽ നിന്നുപോലുമുള്ള പ്രതികൂല സാഹചര്യം പാക്കിസ്ഥാന്റെ സാമ്പത്തിക മേഖലയെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

