ഇന്ത്യന്‍ കുടുംബവ്യവസ്ഥയിലെ മൂല്യങ്ങളെക്കുറിച്ചുള്ള പ്രശസ്ത ബ്രിട്ടീഷ് മാധ്യമപ്രവര്ത്തകന് ഡേവിഡ് ഫ്രോസ്റ്റ് ഉയര്‍ത്തിയ ചോദ്യവും അതിന് നടി ഐശ്വര്യ റായ് നല്കിയ മറുപടിയും സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും ശ്രദ്ധ നേടുന്നു. 2005-ല്‍ പ്രക്ഷേപണം ചെയ്ത ദി ലേറ്റ ഷോ വിത്ത് ഡേവിഡ് ലെറ്റര്മാന് എന്ന പരിപാടിക്കിടെയായിരുന്നു ഈ രസകരമായ സംഭാഷണം നടന്നത്.
ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായ മക്കള്‍ മാതാപിതാക്കള്‍ക്കൊപ്പം തന്നെ താമസിക്കുന്നത് സാധാരണയാണോ എന്നും, അത്തരമൊരു ശീലം ശരിയാണോ എന്നും ഡേവിഡ് ഫ്രോസ്റ്റ് ചോദിക്കുകയുണ്ടായി. ഇതിന് മറുപടിയായി, “അത് സാധാരണയാണ്, കാരണം ഇന്ത്യക്കാര്‍ക്ക് മാതാപിതാക്കളെ കാണാന്‍ അപ്പോയിന്മെന്റ് എടുക്കേണ്ട
കാര്യമില്ലെന്നുമാണ്” അവര്‍ നല്കുന്ന മറുപടി. ഐശ്വര്യ റായിയുടെ ഈ മറുപടിയും അവരുടെ നര്‍മബോധവും അന്നേ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. അന്നും ഇന്നും ഇന്ത്യന്‍ കുടുംബബന്ധങ്ങളുടെ ആഴം വെളിപ്പെടുത്തുന്ന മറുപടിയായാണ് പ്രേക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

