ഉന്നത വിദ്യാഭ്യാസം, തൊഴിൽ മേഖലയിലെ തെരഞ്ഞെടുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നേരിടുന്ന ആശങ്കകൾക്ക് പരിഹാരമായി പുതിയ സാങ്കേതികവിദ്യ. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രഫസറായ ഡോ.
സുധീപ് ഇളയിടം, ചിന്മയ വിശ്വ വിദ്യാപീഠം ഡീംഡ് സർവകലാശാല അധ്യാപിക ഡോ. അനുപമ എന്നിവർ സംയുക്തമായി വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ഗവേഷണത്തിനാണ് ഇപ്പോൾ പേറ്റന്റ് ലഭിച്ചിരിക്കുന്നത്.
വ്യക്തികളുടെയും വിദ്യാർത്ഥികളുടെയും അഭിരുചികൾ ശാസ്ത്രീയമായി കണ്ടെത്തി, അവർക്ക് അനുയോജ്യമായ കരിയർ പാതകൾ നിർദ്ദേശിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. സൈക്കോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ വിഷൻ, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നീ വിവിധ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു ഇന്റർഡിസിപ്ലിനറി ഗവേഷണമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
ഭാവിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ്സ്റൂമുകളിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന നൂതന മോണിറ്ററിങ് യൂണിറ്റിന്റെ രൂപകല്പനയും ഈ ഗവേഷണത്തിന്റെ ഭാഗമാണ്. ഡോ.
സുധീപ് ഇളയിടം കഴിഞ്ഞ 25 വർഷത്തിലേറെയായി കുസാറ്റിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. ഡാറ്റ സയൻസ് വിഷയത്തിൽ നിരവധി പ്രബന്ധങ്ങളും പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയത് അദ്ദേഹമാണ്. ചിന്മയ വിശ്വ വിദ്യാപീഠം ഡീംഡ് സർവകലാശാല അധ്യാപികയായ ഡോ.
അനുപമ, സമീപകാലത്ത് ആർട്ടിക് ഗവേഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

