സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് സ്വീകരിക്കുന്നത് ഇരട്ടനീതിയാണെന്ന് ആരോപിച്ച് സിപിഎം രംഗത്ത്. കാപ്പാ (KAPA) കേസില്‍ പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്.സുഗതനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ പൊലീസ് വിലങ്ങുവെച്ചില്ലെന്നും, എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വിവേചനപരമായ നടപടികളാണ് ഉണ്ടാകുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറി വി.
ജോയി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സിപിഎം പാളയം ലോക്കല്‍ സെക്രട്ടറി ഐ.പി.ബിനു, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി നന്ദന് എന്നിവരെ രാഷ്ട്രീയ കേസുകളില്‍ പ്രതിയാക്കി കോടതിയില്‍ ഹാജരാക്കുമ്പോള്‍ വിലങ്ങുവെച്ചാണ് കൊണ്ടുപോയതെന്ന് വി.
ജോയി ചൂണ്ടിക്കാട്ടി. എന്നാല്‍, 19 കേസുകളില്‍ പ്രതിയായ ആര്.സുഗതനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കോടതിയിലേക്ക് കൊണ്ടുവന്നപ്പോള്‍ വിലങ്ങുവെക്കാന്‍ പൊലീസ് തയ്യാറായില്ല.
പ്രതിക്ക് അമിതമായ സുരക്ഷയും പരിഗണനയും ലഭിച്ചതായും റെയില്‍വേ സ്റ്റേഷനിലെത്തിയ വേളയിലും ഇയാള്‍ക്ക് വിലങ്ങുണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി നേതാക്കള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും രാഷ്ട്രീയ കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ഇത്തരത്തില്‍ വിലങ്ങുവെക്കുന്ന നടപടികള്‍ക്ക് ആഭ്യന്തരമന്ത്രിയുടെ മൗനാനുവാദമുണ്ടെന്നും വി.
ജോയി വിമര്‍ശിച്ചു. കേരളത്തില്‍ ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നടപടികള്‍ ഇരട്ടനീതിയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

