ലഡാക്കിന്റെ വികസനവും സംരക്ഷണവും ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വർധിക്കുന്നു. സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നിസ്സംഗതയ്ക്കെതിരെ സിജെപി (CJP) സ്ഥാപകൻ അഭിജിത് ദീപ്കെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
മനുഷ്യത്വമില്ലാത്ത സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമരത്തിന്റെ ഭാഗമായി സോനം വാങ്ചുകിന്റെ ശരീരഭാരത്തിൽ എട്ട് കിലോ കുറവുണ്ടായതായി അഭിജിത് ദീപ്കെ ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉത്തരവാദിത്തപരമായ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും, ചർച്ചയ്ക്കായി സർക്കാർ ഇതുവരെ ഒരു ക്ഷണവും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സർക്കാർ ക്ഷണിച്ചാൽ ചർച്ചയ്ക്ക് തങ്ങൾ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.
നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുകിനെയോ സമരപ്പന്തലിലെ വിദ്യാർത്ഥികളെയോ കാണാനോ അവരുടെ ആവശ്യങ്ങൾ കേൾക്കാനോ അധികൃതർ തയ്യാറാകുന്നില്ല. ആരോഗ്യനില വഷളായതിനെത്തുടർന്ന് സമരം അവസാനിപ്പിക്കാൻ താൻ സോനം വാങ്ചുകിനോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും, പ്രതിഷേധം തുടരാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
ഈ മാസം 20-ാം തീയതി മുതൽ ആരംഭിച്ച സമരം അനിശ്ചിതകാലത്തേക്ക് നീളുമെന്ന് തന്നെയാണ് സമരക്കാരുടെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

