കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് താൻ കാൻസർ ബാധിതയാണെന്ന് രേണു സുധി ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെ വലിയൊരു വിഭാഗം ആളുകൾ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, വിമർശനങ്ങളും പരിഹാസങ്ങളും ഉയർത്തുന്നവരും കുറവല്ല. ഈ സാഹചര്യത്തിലാണ് താരത്തോടൊപ്പം ആൽബങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രതീഷ് പ്രകാശ് പ്രതികരണവുമായി രംഗത്തെത്തിയത്.
രേണു സുധിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് പങ്കുവെച്ചുകൊണ്ട് പ്രതീഷ് പ്രകാശ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പഴയതുപോലെ ഊർജ്ജസ്വലതയോടെയല്ല താരം ഇപ്പോഴെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ആ ചിരിയും ആത്മവിശ്വാസവും നഷ്ടപ്പെട്ട അവസ്ഥയിലാണ് താരം ഇപ്പോൾ.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതീഷ് പ്രകാശ് പങ്കുവെച്ച വാക്കുകൾ ഇങ്ങനെയാണ്: “ഒരുപാട് പേര് അവരുടെ ഒപ്പം ആൽബം ചെയ്യുന്നത് കൊണ്ടും അവരുമായി ഞാൻ കമ്പനി ഉള്ളത് കൊണ്ടും കളിയക്കുന്നതെല്ലാം എനിക്ക് കിട്ടീട്ടുണ്ട്. അവര് ചെയ്യുന്നതും പറയുന്നതും എല്ലാം ശരി ആണ് എന്നു ഞാൻ പറയുന്നില്ല.
എന്നാലും ആ ചേച്ചിക്ക് ഇങ്ങനെ ഒരു അസുഖം വന്നപ്പോൾ ഞാൻ വിളിച്ചിരുന്നു. പണ്ടത്തെ പോലെ ഉഷാറില്ല.
ആ ചിരി ഇല്യാ. ഇപ്പോൾ ഞാൻ വിളിക്കുമ്പോഴും എല്ലാം നേരിടാം എന്ന കോൺഫിഡൻസ് ഇല്യാ.
അവരെ കുറിച്ച് എന്നോട് ചോദിക്കുന്ന ഒരുപാട് പേരുണ്ട്. അവർ എങ്ങനെയാ പ്രതീഷേ എന്ന്.
അന്നും ഇന്നും ഞാൻ പറയുന്ന ഒരു കാര്യം ഉണ്ട്. അവരെപോലെ അവർ മാതേമേ ഉള്ളൂ.
ഞാൻ കണ്ടതിൽ നല്ല ഒരു വ്യക്തി. ഇനി എങ്കിലും അവരെ അവരുടെ പാട്ടിനു വിട്ടേക്ക്.
അവർ ഇനി നിങ്ങളോട് അതിർത്തു സംസാരിക്കാൻ വരില്ല. അവർ ഇത്ര കാലം ജീവിതത്തോട് പൊരുതി.
ഇനി അവർ അവരുടെ ജീവന് വേണ്ടി പോരാടുകയാണ്. ചേർത്ത് പിടിച്ചില്ലെങ്കിലും നശിച്ചു പോട്ടെ എന്ന് പറയാതെ ഇരുന്നൂടെ.
ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി” മുൻപ് രേണു സുധിയോടൊപ്പം അഭിനയിച്ച വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. താൻ കണ്ടതിലുവെച്ച് വളരെ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് രേണു സുധി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അവരെ അവരുടെ പാട്ടിന് വിടാനും, പിന്തുണ നൽകാൻ സാധിച്ചില്ലെങ്കിൽ പോലും ദ്രോഹിക്കാതിരിക്കാനും അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

