ആലുവയിൽ നിരന്തരമായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ (KAPA) ചുമത്തി ജയിലിലടച്ചു.
ആലപ്പുഴ കീരിക്കാട് കരീലകുളങ്ങര കോഴിശ്ശേരി വീട്ടിൽ വിഷ്ണു (38) ആണ് വിയ്യൂർ സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ടത്. പൈപ്പ്ലൈൻ റോഡിലെ ഫ്രണ്ട്ഷിപ് ഹൗസിന് സമീപമായിരുന്നു ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നത്.
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ പ്രിയങ്ക.ജി ആണ് പ്രതിയെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിട്ടത്. 2021 മുതൽ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം മൂന്ന് വധശ്രമക്കേസുകൾ ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ വിഷ്ണു പ്രതിയാണ്.
കഴിഞ്ഞ ഏപ്രിൽ അവസാനം ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന അക്രമമാണ് പ്രതിക്കെതിരായ നടപടി കർശനമാക്കാൻ കാരണമായത്. ബസ് ഡ്രൈവറെയും ജീവനക്കാരെയും ആക്രമിക്കുകയും ബസ് തല്ലി തകർക്കുകയും ചെയ്തതായിരുന്നു സംഭവം.
ബസിന് മുൻപിൽ സ്കൂട്ടർ വട്ടം വെച്ച് തടസ്സം സൃഷ്ടിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്നായിരുന്നു പ്രതിയും കൂട്ടാളിയും അക്രമം അഴിച്ചുവിട്ടത്. ആലുവ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ കെ.ജി.ഗോപകുമാർ, സബ് ഇൻസ്പെക്ടർ ജോസി.എം.ജോൺസൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി.ബിനോയ്, അൻവർ ഹുസൈൻ, സിവിൽ പൊലീസ് ഓഫിസർമാരായ അരവിന്ദ് വിജയൻ, എം.എസ്.അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഈ വർഷം ഇതുവരെ എറണാകുളം റൂറൽ ജില്ലയിൽ മാത്രം 14 പേർക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

