സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട നിപ ബാധയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിലുള്ളവരിൽ 11 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ഇന്ന് ഫലം ലഭിച്ച എട്ടുപേർ ഉൾപ്പെടെയുള്ളവരുടെ സാമ്പിളുകളാണ് പരിശോധനയിൽ നെഗറ്റീവായത്. നിലവിൽ 103 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഇതിൽ അതീവ ശ്രദ്ധ ആവശ്യമുള്ള ഹൈ-റിസ്ക് വിഭാഗത്തിൽ നാല് പേരാണുള്ളത്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ 45 പേർ ആരോഗ്യപ്രവർത്തകരാണ്.
രോഗബാധയുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. കോഴിക്കോട്ട് നിലവിൽ നിപ വ്യാപനം ഇല്ലെന്നും, രോഗി താമസിച്ച പ്രദേശം കണ്ടെയ്മെന്റ് സോണാക്കേണ്ട
സാഹചര്യമില്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്. നിപ ബാധിതനായ 43 വയസുകാരന്റെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലാതെ തുടരുകയാണ്.
ഇദ്ദേഹത്തിന് മോണോക്ലോണൽ ആന്റിബോഡി ആദ്യദിവസം നൽകിയിരുന്നു. ചികിത്സയുടെ ഭാഗമായി ഒരു മരുന്ന് ബഹ്റിനിൽ നിന്നും എത്തിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

