നീണ്ട 11 ദിവസത്തെ അനിശ്ചിതത്വത്തിനും നിർണ്ണായകമായ രാഷ്ട്രീയ ചർച്ചകൾക്കും വിരാമമിട്ടുകൊണ്ട്, വി.ഡി.
സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച നാടകീയ സംഭവവികാസങ്ങൾക്കൊടുവിലായിരുന്നു പാർട്ടി നേതൃത്വത്തിന്റെ സുപ്രധാന തീരുമാനം.
മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ വി.ഡി. സതീശൻ വാർത്താസമ്മേളനം നടത്തി തന്റെ നിലപാടുകൾ വ്യക്തമാക്കി.
തുടർന്ന്, തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തെത്തിയ അദ്ദേഹം പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. ശേഷം, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.
ആന്റണിയുടെ വസതിയിലെത്തി അദ്ദേഹം അദ്ദേഹം ആദരവ് പ്രകടിപ്പിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു. നിർണ്ണായകമായ ഈ ദിവസത്തെ സംഭവബഹുലമായ നിമിഷങ്ങൾ ദൃശ്യങ്ങളിലൂടെ താഴെ നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

