തിരുവനന്തപുരം: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി നടിയും മോഡലുമായ റിനി ആൻ ജോർജ്. സോഷ്യൽ മീഡിയയിലൂടെയാണ് റിനി തന്റെ പ്രതികരണം പങ്കുവെച്ചത്.
നേരത്തെ പാലക്കാട് എംഎൽഎയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ചതിലൂടെ ശ്രദ്ധേയയായിരുന്നു റിനി. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ റിനി കുറിച്ച വാക്കുകൾ ഇങ്ങനെ: “നിങ്ങൾ എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ ഒരുത്തൻ ഇല്ലേനിങ്ങൾ ഓരോ തവണ താഴ്ത്താൻ ശ്രമിച്ചപ്പോഴും ഉയർന്നു വന്ന ഒരുത്തൻനിങ്ങൾ ഓരോ തവണ കെടുത്താൻ ശ്രമിച്ചപ്പോഴും ആളിക്കത്തിയ ഒരുത്തൻവനവാസമല്ല ഇനി പട്ടാഭിഷേകംപദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീ പദ്മനാഭൻ വാഴും”.
എല്ലാവരും ചേർന്ന് തകർക്കാൻ ശ്രമിച്ച വ്യക്തിക്ക് ഇനി വനവാസമല്ല, മറിച്ച് പട്ടാഭിഷേകമാണെന്നും റിനി കൂട്ടിച്ചേർത്തു. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വിജയത്തിന് പിന്നാലെയും റിനി പ്രതികരണവുമായി എത്തിയിരുന്നു.
വി ഡി സതീശനെ കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ ചാണക്യൻ എന്നാണ് അവർ വിശേഷിപ്പിച്ചത്.
അദ്ദേഹം പറഞ്ഞ ഓരോ വാക്കും കൃത്യമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട റിനി, കെ കരുണാകരൻ മുൻപ് ഭാവിയിലെ വാഗ്ദാനമായി വിശേഷിപ്പിച്ച നേതാവാണ് വി ഡി സതീശനെന്നും ഓർമ്മിപ്പിച്ചു.
“മറ്റാരുണ്ട് വിഡിഎസ് അല്ലാതെ” എന്ന് ചോദിച്ചുകൊണ്ടായിരുന്നു റിനിയുടെ കുറിപ്പ് അവസാനിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

