കുട്ടനാടിന്റെ സ്വന്തം ജനകീയ ഡോക്ടർ ഡോ. എം.എസ്.
നവീനന് നാടിന്റെ സ്നേഹാദരവ്. രാമങ്കരി എസ്എൻഡിപി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
ആദരവ് ചടങ്ങിന് മുന്നോടിയായി മാമ്പുഴക്കരിയിൽ നിന്ന് വർണ്ണാഭമായ ജലഘോഷയാത്ര സംഘടിപ്പിച്ചു. അരയന്നത്തോണി സജ്ജീകരിച്ചാണു ഘോഷയാത്ര നടത്തിയത്.
250 പേർക്കു കയറാവുന്ന തോണിയിൽ വഞ്ചിപ്പാട്ട്, നാടൻ പാട്ട്, ചെണ്ടമേളം, കരകാട്ടം തുടങ്ങിയവ സജ്ജീകരിച്ചതു ഘോഷയാത്രയ്ക്കു മിഴിവേകി. നിരവധി ചെറുവള്ളങ്ങൾ ജലഘോഷയാത്രയിൽ അരയന്നതോണിക്ക് അകമ്പടി സേവിക്കുകയും ചെയ്തു.
സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ വേദിയിലെത്തി ഡോക്ടറെ ആദരിച്ചു. ചടങ്ങിനോട് അനുബന്ധിച്ചു ഗാനാലാപനം, കവിതാ പാരായണം, ചിത്രരചന, ഡോക്യുമെന്ററി പ്രദർശനം, മിമിക്രി തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
ചലച്ചിത്രതാരം പ്രമോദ് വെളിയനാട്, സംഘാടക സമിതി ഭാരവാഹികളായ പി.ആർ.സതീശൻ, ബിജോയ് ശങ്കർ, രാമങ്കരി രാധാകൃഷ്ണൻ, എൻ.ഐ.തോമസ്, ലിജു വിദ്യാധരൻ, സി.കെ.കൃഷ്ണകുമാർ, പി.ടി.മോഹനൻ, ബിജു കാരാഞ്ചേരി, വേണുകുട്ടൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. 1976ൽ ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പാസായി സേവനം തുടങ്ങി 50 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായിട്ടാണ് ആദരിക്കൽ പരിപാടി സംഘടിപ്പിച്ചത്.
1977ൽ രാമങ്കരിയിൽ ഔദ്യോഗികജീവിതം ആരംഭിച്ച് 1980ൽ മാമ്പുഴക്കരിയിൽ നഴ്സിങ് ഹോം ആരംഭിച്ചു കുട്ടനാട്ടിലെ ഒട്ടേറെ ആളുകൾക്ക് ഡോക്ടർ ആശ്വാസമായി മാറി. ഔദ്യോഗിക ജീവിതത്തിന്റെ തുടക്കകാലത്ത് കൺസൽട്ടിങ് ഫീസുപോലും അദ്ദേഹം വാങ്ങിയിരുന്നില്ല.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ ഇന്നും സൗജന്യമായിട്ടാണു അദ്ദേഹം ചികിത്സിക്കുന്നത്. കുട്ടനാട്ടിലെ 4 തലമുറകളെ വരെ ഡോ.
നവീനൻ ഇതുവരെ ചികിത്സിച്ചിട്ടുണ്ട്. ചടങ്ങിൽ ഡോ.
കെ.എസ്.മനോജ്, ഡോ. കൃഷ്ണകുമാർ, ഡോ.
വിനാഷ്, ഡോ. ഹരിപ്രസാദ്, ഡോ.
ഗോദക് കുമാർ, ഡോ. കെ.ജി.പത്മകുമാർ, ഡോ.
കെ.പി.നാരായണപിള്ള തുടങ്ങിയ പ്രമുഖർ നേരിട്ടെത്തി ആദരവറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

