കോവളത്തെ സ്പാ കേന്ദ്രത്തില്‍ വെച്ച് പതിനാറുകാരി ക്രൂരമായ പീഡനത്തിനിരയായതായി അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. സ്പാ നടത്തിപ്പുകാരനായ സജിത്ത് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് സാക്ഷിമൊഴിയില്‍ വ്യക്തമായിട്ടുള്ളത്.
കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള സ്പാ ഉടമ അനുരൂപ്, മുഖ്യപ്രതി സജിത്ത് എന്നിവരെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കോവളത്ത് സ്പാ നടത്തി വന്നിരുന്ന സജിത്തിന് അന്താരാഷ്ട്ര സെക്സ് റാക്കറ്റുമായി ബന്ധമുണ്ടായിരുന്നുവെന്നതിനുള്ള ശക്തമായ വിവരങ്ങള്‍ നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു.
സജിത്തിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇവിടേക്ക് എത്തിച്ചതെന്ന് നേരത്തെ അറസ്റ്റിലായ ചില പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റിലായ അന്തര്‍സംസ്ഥാന സെക്സ് റാക്കറ്റിലെ ഇടനിലക്കാരിയും ബെംഗളൂരു സ്വദേശിനിയുമായ വാണിയുമായി സജിത്തിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

