സംസ്ഥാനത്തെ ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റ നടപടികള്‍ വേഗത്തിലാക്കുന്നതിനായി പുതിയതായി പ്രത്യേക എച്ച്.ആര് സെല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡോക്ടര്‍മാരുടെ സീനിയോറിറ്റി പട്ടിക കൃത്യമായി തയ്യാറാക്കി കാലതാമമമില്ലാതെ സ്ഥാനക്കയറ്റം ലഭ്യമാക്കുകയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
ആരോഗ്യമേഖലയിലെ ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനും ഒഴിവുകള്‍ സമയബന്ധിതമായി നികത്തുന്നതിനും പുതിയ സെല്ലിന്റെ പ്രവര്‍ത്തനം സഹായകരമാകും. മെഡിക്കല്‍ ആന്‍ഡ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ അനില്‍ വിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
നിലവില്‍ സ്ഥാനക്കയറ്റങ്ങള്‍ വൈകുന്നത് മൂലം ഒഴിവുകള്‍ യഥാസമയം നികത്താന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. ഇത് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവിന് കാരണമാവുകയും പൊതുജനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നിര്‍ണായക നടപടി.
പ്രത്യേക എച്ച്.ആര് സെല്ലിന്റെ പ്രവര്‍ത്തനം ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

