പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ് രാജ് നിർമിച്ച്, അഭിലാഷ് വാര്യര് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘അരൂപി’ എന്ന ചിത്രം ഇന്നുമുതൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ ലഭ്യമായിത്തുടങ്ങി. തിയേറ്ററുകളിൽ റിലീസ് ചെയ്തതിന് പിന്നാലെ ഹൊറർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്.
കഴിഞ്ഞ ജൂലൈ മൂന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം, പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ഇപ്പോൾ സ്ട്രീം ചെയ്യുന്നത്. ഇതിനുപുറമെ, മറ്റ് ചില ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.
ചിത്രത്തിൽ വൈശാഖ് രവി, ബോളിവുഡ് താരം നേഹാ ചൗള, സാക്ഷി ബദാല, ജോയ് മാത്യു, സിന്ധു വർമ്മ, അഭിലാഷ് വാര്യർ, കിരൺ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണൻ സാഗർ, എ കെ വിജുബാൽ, നെബു എബ്രഹാം, വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആൻറണി, സുജ റോസ്, ആൻ മരിയ, അഞ്ജന മോഹൻ, രേഷ്മ, സംഗീത തുടങ്ങിയ വലിയൊരു താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ശ്രദ്ധേയമാണ്.
അമൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകർന്നിരിക്കുന്നു.
വി ടി വിനീത് എഡിറ്റിംഗും, മഹേഷ് ശ്രീധർ കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം: ഷാജി കൂനൻ കൂനമാവ്, മേക്കപ്പ്: ജിജു കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ, പിആർഒ: എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

