തിരുവനന്തപുരം: ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കായിക വകുപ്പ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ അതീവ ഗൗരവകരമായ ആരോപണങ്ങളാണുള്ളതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.
സ്പോൺസറെ നിശ്ചയിച്ചതിൽ ഗുരുതരമായ ചട്ടലംഘനങ്ങൾ നടന്നിട്ടുണ്ടെന്നും സ്പോൺസർമാർ പണം സമാഹരിച്ച രീതിയേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ ജിഎസ്ടി തട്ടിപ്പ് നടന്നതായി വ്യക്തമായിട്ടുണ്ട്.
സർക്കാരിന് നഷ്ടമായ തുക പൂർണ്ണമായും തിരിച്ചുപിടിക്കുമെന്നും ഈ വിഷയത്തിൽ ശക്തവും ഉചിതവുമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കായിക വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും ഇതിലെ കണ്ടെത്തലുകൾ കർശനമായി പരിശോധിച്ച് തുടർനടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ സർക്കാരിന് ഈ വിഷയത്തിലുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

