ദില്ലിയിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അവസാന ദിനം രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമായി. സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭയിലെത്തി.
സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് പാർലമെന്റിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സന്നിഹിതനായിരുന്നു.
പാർലമെന്റിലെത്തി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് ആഭ്യന്തര മന്ത്രി മറുപടി നൽകണമെന്ന് നേരത്തെ ശക്തമായ ആവശ്യമുയർന്നിരുന്നു. എന്നാൽ സമ്മേളനത്തിന്റെ അവസാന ദിനം മാത്രമാണ് അമിത് ഷാ സഭയിലെത്തിയത്.
ലോക്സഭയിൽ എത്തിയെങ്കിലും അദ്ദേഹം രാജ്യസഭയിലേക്ക് എത്തിയിരുന്നില്ല. അതേസമയം, രാജ്യസഭയിൽ അവസാന ദിനവും കനത്ത ബഹളമാണ് അരങ്ങേറിയത്.
തങ്ങൾ അപമാനിതരാകുന്നുവെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. സമ്മേളന നടപടികൾ അവസാനിച്ചതിന് പിന്നാലെ, സ്പീക്കറുടെ ചായ സൽക്കാരം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബഹിഷ്കരിച്ചു.
കേന്ദ്ര മന്ത്രി കിരൺ റിജിജു നേരിട്ട് ക്ഷണിച്ചെങ്കിലും ചടങ്ങിന് എത്തുന്നില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

