പാനൂർ മേഖലയിൽ പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയെയാണ് അഞ്ച് ദിവസം മുൻപ് കാണാതായത്.
വിദ്യാർഥി പാലക്കാട്ട് ഉണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊക്ലി പൊലീസ് അവിടെ വ്യാപകമായ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, കുട്ടിയുടെ കുറിപ്പിൽ പരാമർശിച്ചതുപ്രകാരം കാശിയിലേക്കുള്ള യാത്രയുടെ സാധ്യത മുൻനിർത്തി അന്വേഷണ സംഘം അവിടേക്കും തിരിച്ചു.
കുട്ടിയുടെ പിതാവ് കഴിഞ്ഞ മാസം 11-ാം തീയതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അതിനിടെ, പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കുട്ടിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കണമെന്ന് സ്കൂൾ പിടിഎ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് പിടിഎ പ്രസിഡന്റും ചൊക്ലി പഞ്ചായത്ത് പ്രസിഡന്റുമായ എൻ. അനൂപ് ആവശ്യപ്പെട്ടു.
ഓൺലൈൻ ഗെയിമുകൾ പതിവാക്കിയ വിദ്യാർഥിക്ക് പണം നഷ്ടപ്പെട്ടു തുടങ്ങിയതിനെത്തുടർന്ന് പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയിരുന്നു. ഇതിലുള്ള പ്രകോപനത്തെ തുടർന്നാണ് കുട്ടി വീടുവിട്ടതെന്നാണ് വിവരം.
കാശിയിലേക്ക് പോവുകയാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് വീട്ടിൽ എഴുതിവെച്ച ശേഷമാണ് വിദ്യാർഥി നാടുവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

