കെഎസ്ആർടിസി പ്രിയദർശിനി ബസിൽ യാത്രക്കാരുടെ പണം വാങ്ങി സീറോ ടിക്കറ്റ് നൽകി വെട്ടിപ്പ് നടത്തിയ സംഭവത്തിൽ കണ്ടക്ടർക്കെതിരെ കർശന നടപടിക്ക് അധികൃതർ ശുപാർശ ചെയ്തു. പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് മൂവാറ്റുപുഴ–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറായ വിജയൻ എതിരെയാണ് വിജിലൻസ് വിഭാഗത്തിന് ഔദ്യോഗികമായി റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.
ആലുവയിൽ ഇൻസ്പെക്ടർ നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് പുറത്തുവന്നത്. വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ ഇറങ്ങിയ രണ്ട് പുരുഷ യാത്രക്കാരുടെ ടിക്കറ്റുകൾ ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ച വേളയിലാണ് ഇവ സീറോ ടിക്കറ്റുകളാണെന്ന് കണ്ടെത്തിയത്.
എന്നാൽ തങ്ങൾ ഇതിനുള്ള യാത്രാക്കൂലി കണ്ടക്ടർക്ക് കൃത്യമായി നൽകിയിട്ടുണ്ടെന്ന് യാത്രക്കാർ മൊഴി നൽകി. ഇതിനെ തുടർന്ന് ഇൻസ്പെക്ടർ ബസിനുള്ളിൽക്കയറി നടത്തിയ വിശദമായ പരിശോധനയിൽ മൂന്ന് പുരുഷ യാത്രക്കാർക്ക് കൂടി സമാന രീതിയിൽ സീറോ ടിക്കറ്റ് നൽകിയതായി കണ്ടെത്തുകയായിരുന്നു.
ഇക്കൊല്ലത്തെ ടിക്കറ്റ് ചാർജ് തങ്ങളും നൽകിയിട്ടുണ്ടെന്ന് ഈ യാത്രക്കാരും വ്യക്തമാക്കിയതോടെയാണ് തട്ടിപ്പ് വ്യക്തമായത്. തുടർന്ന് ഈ ഗുരുതര കൃത്യവിലോപത്തിന്മേൽ കണ്ടക്ടർക്കെതിരെ വകുപ്പ്തല നടപടികൾക്കായി ബന്ധപ്പെട്ട
അധികാരികൾ വിജിലൻസിന് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

